കൊച്ചി: വിവരസാങ്കേതിക വിദ്യ ജനകീയമാക്കുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രി റെഡ്‌ക്രോസ് ഹാളില്‍ ഡെപ്യുട്ടി മേയര്‍ ടി.ജെ വിനോദ്  നിര്‍വഹിച്ചു. കെ.വി.പി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ആശ ജോണ്‍, ആര്‍.എം.ഒ ഡോ. പി.ജെ സിറിയക്ക്, അക്ഷയ കോ ഓഡിനേറ്റര്‍ സി.പി. ജിന്‍സി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിനി ജാന്‍സി, കെ.ജെ. അഫ്‌സല്‍, മുഹസീനത്ത്, വിനിഫ്രഡ് എന്നീ അക്ഷയ സംരംഭകര്‍ 57  നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തി.