ആലപ്പുഴ ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറത്തിലെ ഒഴിവുളള പ്രസിഡന്റ് തസ്തികയിൽ നിയമനത്തിനായി ജില്ലാ ജഡ്ജി/റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി/ജില്ലാ ജഡ്ജിയായി നിയമിക്കാൻ നിയമിക്കാൻ യോഗ്യതയുളളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി അഞ്ച് വർഷമോ, 65 വയസ്സ് വരെയോ (ഏതാണോ ആദ്യം). അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ജില്ലാ ജഡ്ജി/റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി വിഭാഗത്തിൽപ്പെട്ട അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ കേരള ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിക്കണം. ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുളള അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാഫോറത്തിൽ ജൂലൈ 25 മുൻപ് സെക്രട്ടറി, ഉപഭോക്തൃകാര്യവകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും സർക്കാരിൽ നേരിട്ടും ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കില്ല.