ഹൈക്കോടതി ഉത്തരവു പ്രകാരം നഗരസഭ, കോർപ്പറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് നോഡൽ ഓഫീസറായി നഗരകാര്യ വകുപ്പിലെ റീജിയണൽ ഡയറക്ടറെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നഗരസഭ, കോർപ്പറേഷൻ പരിധിയിലെ പരാതികൾ കെ. ഹരികുമാർ, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ, കൊല്ലം എന്ന വിലാസത്തിൽ അറിയിക്കാം. ഫോൺ: 0474-2748812, 7907479173(വാട്സാപ്പ്) ഇ. മെയിൽ:  duarklm@gmail.com, അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. സി. അശോക് കുമാർ, സീനിയർ സൂപ്രണ്ട്-8289892896, രഞ്ജിത് നായർ ആർ., ജൂനിയർ സൂപ്രണ്ട്-9446494087, ഓഫീസ്-0474-2748812