ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം, അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.inലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ 24ന് രാവിലെ 10 മണി മുതൽ ഹാജരാകണം. ജൂൺ 25ന് വൈകിട്ട് നാലിനു മുമ്പ് സ്ഥിരപ്രവേശനം നേടണം. ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലും, സ്‌പോർട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ജില്ലയ്ക്കകത്തോ/മറ്റു ജില്ലയിലെ സ്‌കൂളുകളിലേക്കോ/കോഴ്‌സുകളിലേക്കോ മാറ്റത്തിന് അപേക്ഷിക്കാനുളള ഒഴിവും തുടർ നിർദ്ദേശങ്ങളും 27ന് രാവിലെ പത്തിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.