സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സിമെറ്റ്) പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ശിൽപശാല നടത്തുന്നു. പാറ്റൂരിൽ പ്രവർത്തിക്കുന്ന സിമെറ്റ് ഡയറക്ടറേറ്റ്/സിമെറ്റ് മുട്ടത്തറ നഴ്‌സിംഗ് കോളേജ് ആഡിറ്റോറിയത്തിൽ ജൂൺ 27 രാവിലെ പത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ പങ്കെടുക്കും.