തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് ജൂൺ 28ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.