ഓഖിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ ഡോ. കെ . വാസുകി കേന്ദ്ര നിരീക്ഷക സംഘാംഗങ്ങള്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി. 253.87 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയ്ക്ക് മൊത്തത്തിലുണ്ടായത്.
കാര്‍ഷിക മേഖലയില്‍ 7.19 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ മത്സ്യമേഖലയില്‍ 6.37 കോടി രൂപയുടെ നഷ്ടമുണ്ടായി. വിവിധ മേഖലകളിലുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രങ്ങളുടെയും കണക്കുകളുടെയും സഹായത്താലാണ് കളക്ടര്‍ സംഘാംഗങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കളക്ടര്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.