തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിൽ ജൂലൈ മൂന്നിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫിസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.