110 കെ വി സബ്സ്റ്റേഷൻ പാനൂരിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ജൂൺ 28 രാവിലെ എട്ട് മണി മുതൽ 11 വരെ 110 കെ വി പാനൂർ, 110 കെ വി മാഹി, 33 കെ വി പുത്തൂർ, 33 കെ വി കോടിയേരി എന്നീ സബ്സ്റ്റേഷൻ പരിധികളിൽ വൈദ്യുതി തടസ്സം നേരിടുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തളിപ്പറമ്പ്, നാടുകാണി, ആലക്കോട് ഭാഗങ്ങളിൽ ജൂൺ 28 രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സൂര്യനഗർ, തോട്ടട, ഹോളി റോപ്സ്, ചിറക്ക്താഴെ, കെ വി ആർ, സിഗ്‌നേച്ചർ ഹോണ്ട, കാഞ്ഞങ്ങാട്ട് പള്ളി, കുറ്റിക്കകം വായനശാല, വിജയ ടിമ്പർ, നടാൽ കള്ള് ഷാപ്പ്, ദേവകി ടിമ്പർ, കൈരളി ഫൈബർ, നാറാണത്ത് പാലം ഭാഗങ്ങളിൽ ജൂൺ 28 രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളിലോട്, പടുപാറ, ശിവപുരം, ശിവപുരം എച്ച് എസ് ഭാഗങ്ങളിൽ ജൂൺ 28 രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചിറ്റടി, പരുത്തിക്കാട്, ഏഴിമല ഭാഗങ്ങളിൽ ജൂൺ 28 രാവിലെ പത്ത് മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാവുങ്കൽ, കുഞ്ഞിമതിലകം, കുന്നരു, ഇടമുട്ട്, പട്ടുവംകടവ്, പടിഞ്ഞാറെചാൽ ഭാഗങ്ങളിൽ ജൂൺ 28 രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.