കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്.  ഒഴിവുകളുടെ എണ്ണം 20. പ്രതിദിന വേതനം 350 രൂപ. ഇന്റര്‍വ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍. ലിഫ്റ്റ് ഓപ്പറേറ്റര്‍ യോഗ്യത പത്താം ക്ലാസും പ്രവൃത്തി പരിചയവും. ഒരു ഒഴിവ്. പ്രതിദിന വേതനം 350 രൂപ. ഇന്റര്‍വ്യൂ ജനവരി ആറ് രാവിലെ 11 മുതല്‍ പ്രായപരിധി 18-56 വയസിന് ഇടയ്ക്ക്. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ അതത് ദിവസം രാവിലെ 10 നും 12 നും ഇടയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777489/2776043.