ജില്ലയിലെജലാശയങ്ങളിലെവിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശുദ്ധജല മത്സ്യക്ക്യഷിവ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെമേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെമത്‌സ്യക്യഷിസാധ്യതകള്‍ വിലയിരുത്തുന്നതിനും ഫിഷറീസ്‌വകുപ്പ് ഹാച്ചറികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മലങ്കര, കുളമാവ്ഡാമുകള്‍ സന്ദര്‍ശിച്ച ശേഷംകലക്ടറേറ്റില്‍ചേര്‍ന്ന യോഗത്തില്‍സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ശുദ്ധജല മത്സ്യക്ക്യഷിവ്യാപിക്കാന്‍ ആദ്യഘട്ടത്തില്‍ഉദ്ദേശിക്കുന്ന ഇടുക്കി, മുല്ലപ്പെരിയാര്‍, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, ഇരട്ടയാര്‍, മലങ്കര, കല്ലാര്‍എന്നീഏഴുജലസംഭരണികളിലായി 19814 ഹെക്ടറില്‍കുറഞ്ഞ തോതിലുള്ളമത്സേ്യാദ്പാദനം നടത്തിയാല്‍തന്നെ 4000 മെട്രിക് ടണ്‍ ശുദ്ധജല മത്സ്യംഉത്പാദിപ്പിക്കാനാവും. ഇതുവഴി 2000 പേര്‍ക്ക്‌വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയും. മലങ്കര ഡാമിലെകാഞ്ഞാര്‍കൈപ്പയില്‍ നാല്‌ഹെക്ടറില്‍ഹാച്ചറിയുംകുടയത്തൂരില്‍ രണ്ട് ഹെക്ടറില്‍അകേ്വറിയംസ്ഥാപിക്കും. ഇതിനായി ഫിഷറീസ്‌വകുപ്പിന് ജലസേചന വകുപ്പില്‍ നിന്നും അനുമതി ലഭ്യമാക്കും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍തന്നെ പദ്ധതിയാഥാര്‍ത്ഥ്യമാക്കുന്നതിന് ജനുവരിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഹാച്ചറിസ്ഥാപിക്കാന്‍ 10 കോടിരൂപ ചെലവാകും. ഇതില്‍മുഖ്യവിഹിതം ഫിഷറീസ്‌വകുപ്പ്‌വഹിക്കും. ജില്ലാ പഞ്ചായത്തുംതദ്ദേശസ്ഥാപനങ്ങളും പദ്ധതിയോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലയില്‍സ്വകാര്യ സംരംഭകരും സഹകരണസംഘങ്ങള്‍ വഴിയുംഇപ്പോള്‍ 426 ഹെക്ടറിലാണ്മത്സ്യക്യഷി നടന്നുവരുന്നത്. മത്സ്യക്യഷിവികസന സാധ്യതയുള്ളതദ്ദേശസ്ഥാപനങ്ങളും പദ്ധതികള്‍ ആവിഷ്‌കരിക്കണം.ജില്ലയില്‍ഇപ്പോള്‍മത്സ്യംവരുന്നത് തീരദ്ദേശജില്ലകളില്‍ നിന്നുംതമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ്. ഇവിടെഹാച്ചറിസ്ഥാപിക്കുന്നതോടെജില്ലയില്‍തന്നെ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക്ഇവിടത്തെ കാലാവസ്ഥയില്‍കൂടുതല്‍ അതിജീവന സാധ്യതയുണ്ടാകും. ഡാമുകളില്‍തദ്ദേശീയമത്സ്യങ്ങള്‍ ക്യഷിചെയ്യാനാണ്ഉദ്ദേശിക്കുന്നത്.ജില്ലയിലെഉയര്‍ന്ന പ്രദശങ്ങളിലെ സംഭരണികളില്‍രുചികരമായ ഡ്രൗട്ട് പോലുള്ളകോള്‍ഡ് ഫിഷ്‌വളര്‍ത്താനുള്ള സാധ്യതകള്‍ പരിഗണിക്കും. മീശപ്പുലിമല, രാജമലഎന്നിവടങ്ങളിലെ സാധ്യതകള്‍ പരിശോധിച്ച് നടപടിസ്വീകരിക്കും. വിവിധ വകുപ്പുകളുടെഏകോപനം സാധ്യമാക്കുന്നതിനുംജില്ലയിലെ ശുദ്ധജല മത്സ്യോത്പാദന സാധ്യത പ്രയോജനപ്പെടുത്താന്‍ വൈദ്യുതി, ജലവഭവം, വനം വകുപ്പ് മന്ത്രിമാരുടെയോഗം ജനുവരിആറിന് വിളിച്ചുചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ഫിഷറീസ്‌വകുപ്പ് മന്ത്രി അറിയിച്ചു.ജില്ലയില്‍മത്സ്യക്യഷിവികസനത്തിനുള്ള പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുമെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌കൊച്ചുത്രേസ്യാ പൗലോസ് പറഞ്ഞു. യോഗത്തില്‍എഡിഎം പി ജി രാധാക്യഷ്ണന്‍, ഫിഷറീസ്‌ജോയിന്റഡയറക്ടര്‍ഇഗ്ഘനഷ്യസ്മണ്‍റോ, ഡെപ്യൂട്ടിഡയറക്ടര്‍(ഇന്‍ലാന്റ്) തുളസികുമാരി, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ജോയ്‌സ് എബ്രഹാം, ഡവലപ്‌മെന്റ്ഓഫീസര്‍ രാജ്‌മോഹന്‍ ഐ, കെ എല്‍ ജോസഫ്, വിവിധ വകുപ്പുകളിലെഓഫീസര്‍മാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലയില്‍ ഫിഷറീസ്‌വകുപ്പിന്റെ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രി ഇന്ന് (29.12.17) ഉച്ചക്ക് രണ്ടിന് തേക്കടിആരണ്യ നിവാസില്‍ ഫിഷറീസ്‌വകുപ്പ്ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തും.
