കൊച്ചി: കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ സഹകരണത്തോടെ ആൺ പെൺ വിവേചനങ്ങളില്ലാത്ത ഒരു സമൂഹസൃഷ്ടിക്കുക , കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ ചെറുക്കുക എന്നീ
ലക്ഷ്യളോടെ ജില്ലയിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിശീലനങ്ങൾ ആരംഭിച്ചു.

സൗത്ത് മാറാടി ഗവ ഇരട്ടിയാനിക്കുന്ന് ഗവ. യൂ.പി. സ്കൂളിന്റെ അദ്ധ്യാപക രക്ഷകർത്താക്കളുടെ പൊതുയോഗത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അദ്ധ്യാപകരും, അനദ്ധ്യാപകരും രക്ഷകർത്താക്കളും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

പി.റ്റി.എ. പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ജാൻസി എബ്രാഹം ഉദ്ഘാടനം ചെയ്തു. സ്നേഹിത കൗൺസിലർ ജെസ്മിൻ ജോർജ്ജ് ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ. വി. മനോജ്, ബി.ആർ.സി. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിജി ഇ. കെ., മുൻ ഹെഡ്മാസ്റ്റർ ജോർജ്ജ് പോൾ, റോൾജി ജോസഫ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ റ്റി. മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്നേഹിത , കമ്മ്യൂണിറ്റി കൗൺസിലർമാർ , സർവ്വീസ് പ്രൊവൈഡർമാർ എന്നിവരാണ് വിവിധ തലങ്ങളിൽ പരിശീലനം നൽകുന്നത്. ഈ സാമ്പത്തിക വർഷം ജില്ലയിലെ സർക്കാർ സർക്കാരിതര സംവിധാനങ്ങളിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനാണ് കുടുംബശ്രീ സ്ത്രീപദവി സ്വയം പഠന വിഭാഗം ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്നേഹിതയുടെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. 1800 4255 5678

ഫോട്ടോ ക്യാപ്ഷൻ : ജെൻഡർ സെൻസിറ്റൈസേഷൻ പരിശീലനം നൽകുന്ന കുടുംബശ്രീ സ്നേഹിത കൗൺസിലർ ജെസ്മിൻ ജോർജ്ജ്