സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലേയും പ്ലസ്‌വൺ സീറ്റുകളിൽ 2019-20 അധ്യയനവർഷത്തിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധന വരുത്തി ഉത്തരവായി.
ഇപ്രകാരം വർധിപ്പിക്കുന്ന സീറ്റുകൾ ഏകജാലകപ്രവേശന പ്രക്രിയ വഴി ഇതിനകം അപേക്ഷിച്ചതും എന്നാൽ പ്രവേശനം ലഭിക്കാത്തതുമായ കുട്ടികൾക്കായാണ്. വർധിപ്പിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശനം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. സീറ്റുവർധന വഴി സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാൻ പാടില്ല. അൺ-എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ബാച്ചുകൾക്ക് ഈ വർധന ബാധകമല്ല എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നേരത്തെ, എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലേയും പ്ലസ്‌വൺ സീറ്റുകളിൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്തവിധം 20 ശതമാനം മാർജിനൽ സീറ്റുകൾ വർധിപ്പിച്ചിരുന്നു. ഇതിനുശേഷവും ചില വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാ
