കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക് ബിരുദവും എം.എ/എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് തത്തുല്യ യോഗ്യതയുള്ളവർ ജൂലൈ ഒന്നിന് ഇലക്ട്രിക്കൽ
ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്:0471-2515562
