സൗദി അറേബ്യയിലെ സലാമത്ത് മെഡിക്കല്‍ ഗ്രൂപ്പ്, ഹെയില്‍ റീജിയനിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ നിയമനത്തിനായി ഒഡെപെക് വഴി അപേക്ഷ ക്ഷണിച്ചു.തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ:
ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍: എം.ബി.ബി.എസ്, സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 54 വയസ്, എസ്.ആര്‍ ശമ്പളം 8000-10000 സൗദി റിയാല്‍.  അക്കൗണ്ടന്റ് (പുരുഷന്‍മാര്‍ മാത്രം): ബിരുദം, സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം,  പ്രായം 40 വയസ്, ശമ്പളം 2000 -3500 സൗദി റിയാല്‍.  ഡ്രൈവര്‍ (സൗദി ലൈസന്‍സ് ഉളളവര്‍ മാത്രം):  എസ്.എസ്.എല്‍.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 40 വയസ്,  ശമ്പളം 1500 -1700 സൗദി റിയാല്‍. ക്ലീനര്‍(പുരുഷന്‍മാര്‍ മാത്രം): എസ്.എസ്.എല്‍.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 40 വയസ്, ശമ്പളം 1500-1600 സൗദി റിയാല്‍.
ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന.  സൗജന്യയാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ odepcprivate@gmail.com എന്ന ഇ മെയിലില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം.  വെബ്‌സൈറ്റ്: odepc.kerala.gov.in ഫോണ്‍:  0471  2329441, 42, 48, 49