സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിആര്‍സിയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഡയറ്റ് ജീവനക്കാരി ജെസ്സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ എം.രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ജിജീഷ്, തിരുവല്ല സിആര്‍സിയിലെ റെറ്റി ചെറിയാന്‍, എഇഒ പി.ആര്‍.പ്രസീന, ഹെഡ്മിസ്ട്രസ് ആര്‍.ഗീത, റിസോഴ്‌സ് ടീച്ചര്‍ ഷീന ജയിംസ് എന്നിവര്‍ സംസാരിച്ചു. 35 കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു. നാളെ (30) ക്യാമ്പ് സമാപിക്കും. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
