പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ, എറണാകുളത്ത് കൊച്ചിൻ ഫോർഷോർ റോഡിൽ പ്രവർത്തിക്കുന്ന ഗോത്ര സാംസ്‌കാരിക കേന്ദ്രത്തിൽ സജ്ജീകരിച്ച പത്ത് വിപണന സ്റ്റാളുകൾ വാടകയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്നതിനും താത്പ്പര്യമുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. അവരുടെ അഭാവത്തിൽ ഇത്തരം ഉത്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്നവരെയും പരിഗണിക്കും. ഉത്പ്പന്നങ്ങൾ എവിലെ നിന്നെല്ലാം ശേഖരിച്ചാണ് വിപണനം നടത്തുന്നതെന്ന വിവരങ്ങൾ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കണം. ഗദ്ദിക പോലുളള വിപണന മേളകളിൽ പങ്കെടുത്തവർക്ക് മുൻഗണന. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ജൂലൈ പത്തിനകം ലഭ്യമാക്കണം. ഫോൺ: 0471-2304594, 2303229
