ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2018 ജനുവരി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എൽ.ഐ.സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ഡിഗ്രിയും, ഡി.സി.എ കോഴ്‌സിലേക്ക് പ്ലസ്ടു, ഡി.ഡി.റ്റി.ഒ.എ, സി.സി.എൽ.ഐ.സി കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. ജനുവരി 12 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി. എസ്.സി/എസ്.ടി പിന്നോക്ക വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ംംം.ശവൃറ.മര.ശി ൽ ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ രൂപ 150/- (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് രൂപ 100/- ) ഡി.ഡി. സഹിതം ജനുവരി 12ന് മുമ്പ് അതാത് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.