2016-17 അധ്യയന വര്‍ഷത്തില്‍ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദ / ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബി.ടെക്, ബി.എസ്.സി നേഴ്‌സിങ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എല്‍.എല്‍.ബി കോഴ്‌സുകള്‍ക്കും ഇവയുടെ പി.ജിക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവരില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. മാര്‍ക്ക്് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ഓഫീസില്‍ ജനുവരി 15നകം അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734409.
![](https://prdlive.kerala.gov.in/wp-content/uploads/2017/12/scholarship.jpg)