കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 18-ാമത്തെ വീട് കൈമാറി. ചേരാനല്ലൂര്‍ 4-ാം വാര്‍ഡിൽ വെളിയത്താഴം മജീദിന്‍റെ ഭവന നിര്‍മ്മാണം പൂർത്തീകരിച്ച് ഹൈബി ഈഡൻ എം പിയാണ് താക്കോൽ കൈമാറിയത്.ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണലാണ് 18-ാമത്തെ വീടിന്‍റെ സ്പോണ്‍സര്‍. 450 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന വീട്ടിൽ രണ്ട് കിടപ്പു മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചി മുറിയുമാണുള്ളത്.
പ്രളയാനന്തരം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിട്ടാണ് ഹൈബി ഈഡന്‍ എം.എൽ .എ ആയിരുന്ന സമയത്ത് തണൽ ഭവന പദ്ധതി ആരംഭിച്ചത്. 15 വീടുകളുടെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുകയാണ്.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ.വി വാമനകുമാര്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കുര്യന്‍ ജോണ്‍, റീജണൽ ചെയര്‍പേഴ്സണ്‍ ലളിത രാജന്‍, ലയണ്‍സ് ക്ലബ് കൊച്ചി ഗേറ്റ് വേ സെക്രട്ടറി സീന വാമനകുമാര്‍, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു, ബ്ലോക്ക് മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്കൽ , വാര്‍ഡ് മെമ്പര്‍ വി.ബി അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: തണൽ ഭവന പദ്ധതിയിലെ 18-ാമത്തെ വീടിന്റെ താക്കോൽ ദാനം ഹൈബി ഈഡൻ എം പി നിര്‍വ്വഹിക്കുന്നു