തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ജനറൽ വിഭാഗം ലക്ചറർ തസ്തികകളിലെ (മാത്തമാറ്റിക്‌സ്-ഒന്ന്, ഇംഗ്ലീഷ്-ഒന്ന്) താത്ക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖ പരീക്ഷ ജൂലായ് എട്ട് രാവിലെ  10 ന്് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ മാസ്റ്റർ ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in ഫോൺ: 2360391.