സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ്  www.simet.in ൽ പ്രസിദ്ധീകരിച്ചു.  ലിസ്റ്റിനെ സംബന്ധിച്ച ആക്ഷേപങ്ങൾ നാളെ (ജൂലൈ ആറ്) വരെ സ്വീകരിക്കും.  അസൽ റാങ്ക് ലിസ്റ്റ് ഒൻപതിന് പ്രസിദ്ധീകരിക്കും.  ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കത്ത് ഇ-മെയിൽ മുഖാന്തിരം വിദ്യാർത്ഥികളെ അറിയിക്കും.  അഡ്മിഷൻ ജൂലൈ 15ന് തുടങ്ങും.  വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി കോളേജുകളിൽ ഹാജരായി പ്രവേശനം ഉറപ്പാക്കണം.