കടയ്ക്കല്‍ ഗ്രാമപഞ്ചായത്തും കടയ്ക്കല്‍ കൃഷി ഭവനും സംയുക്തമായി   നടത്തുന്ന ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു ഉദ്ഘാടനം ചെയ്തു.
ഒരു വാര്‍ഡില്‍  ഒരേ  ഇനത്തിലുള്ള പച്ചക്കറി  മാത്രമായിരിക്കും  ഇനി കൃഷി ചെയ്യുക. കുടുംബശ്രീ അംഗങ്ങളേയും തൊഴിലുറപ്പ് തൊഴിലാളികളെയും ഏകോപിപ്പിച്ച് ജൈവ പച്ചക്കറികൃഷി വ്യാപകമാക്കും. വിത്തും വളവും മറ്റ് സൗകര്യങ്ങളും പഞ്ചായത്തും കൃഷിഭവനും സൗജന്യമായി നല്‍കും. കടയ്ക്കല്‍ ടൗണില്‍  ജൈവ പച്ചക്കറികള്‍ക്ക് മാത്രം  സ്ഥിരവിപണന കേന്ദ്രവും പഞ്ചായത്ത്  ഒരുക്കുമെന്ന്   പ്രസിഡന്റ് പറഞ്ഞു.  കടയ്ക്കല്‍ കൃഷി ഓഫീസര്‍  എസ് എം രാഹുല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.