സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി പ്രകാരം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 101 വീടുകളുടെ താക്കോല്‍ദാനം ജൂലൈ ആറിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനാവും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 190 വീടുകളാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്നത്. ഇതുവരെ 108 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മറ്റ് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതുവരെ 5,47,69,104 രൂപ പദ്ധതിക്കായി വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ശുചിത്വഗ്രാമം പദ്ധതിയുടെ ഭാഗമായി അജൈവമാലിന്യങ്ങള്‍ (പ്ലാസ്റ്റിക്) സംഭരിക്കുന്നതിനായി നിര്‍മിച്ച സംഭരണകേന്ദ്രത്തിന്റെ (എം.സി.എഫ്.സി) ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ജില്ലാ ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നും 11.5 ലക്ഷം വിനിയോഗിച്ച് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് എം.സി.എഫ്.സി (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍) സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. നാരായണന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അച്യുതന്‍, സീമ കൊങ്ങശ്ശേരി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്, ലൈഫ്മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ്, ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണോ, ഡി.ഡി.പി എം.രാമന്‍കുട്ടി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. പഞ്ചായത്ത് നടപ്പാക്കുന്ന ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്ന കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച വിജയം കൈവരിച്ച പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും പരിപാടിയില്‍ ആദരിക്കും.
