സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിസിന്‍, പൊതുജനാരോഗ്യം, നഴ്‌സിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നോളജി, സുവോളജി, എന്‍വയോണ്‍മെന്റ് – വാട്ടര്‍ മാനേജ്‌മെന്റ്, ന്യൂട്രിഷ്യന്‍, ഹോം സയന്‍സ്, ഡയറ്ററ്റിക്‌സ്, കമ്യൂണിക്കേഷന്‍, സാമൂഹ്യശാസ്ത്രം/സേവനം, ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് ബിഹേവിയര്‍ സയന്‍സ്, സ്റ്റാറ്റിറ്റിക്‌സ് ഇവയിലേതെങ്കിലും വിഷയത്തില്‍ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവര്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കി പന്ത്രണ്ടു മാസം കഴിയാത്തവര്‍ക്കും ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷയും യോഗ്യതാ രേഖകളും 2018 ജനുവരി 10 നകം dhsinternshipph@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം. വെബ്‌സൈറ്റ് : www.dhs.kerala.gov.in