വിദ്യാര്‍ഥിനികളില്‍ സ്വയംപ്രതിരോധം വളര്‍ത്താന്‍ പഠനത്തോടൊപ്പം അവര്‍ ആയോധന കലകളും സ്വായത്തമാക്കണമെന്ന് അസിസ്റ്റന്റ് കലക്ടര്‍ മമോനി ഡോലെ പറഞ്ഞു. ജില്ലാ ഭരണകൂടവും സിറ്റി പൊലീസ് വനിതാ സെല്ലും സംയുക്തമായി എ ആര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ‘ധൈര്യ 2019’ ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൂന്ന് മാസം നീണ്ടുനിന്ന പരിശീലന പരിപാടിയില്‍ 150 ഓളം വിദ്യാര്‍ഥികള്‍ പങ്കാളികളായി. വനിതാ സെല്‍ എസ് ഐ വത്‌സലാ കുമാരി, സി പി ഒ റജിന, കോ-ഓര്‍ഡിനേറ്റര്‍ ഷഹനാ റാണി, റോസി സേവ്യര്‍, സുധ തുടങ്ങിയവര്‍ സംസാരിച്ചു.
