കാവിലുംപാറ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാവിലുംപാറയില്‍ ഗവ. ഹൈസ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും മികച്ച ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക എന്നതാണ് പൊതു വിദ്യാഭ്യാസ യജ്ഞം വിഭാവനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളില്‍ വിവരം (information) കുത്തിനിറയ്ക്കുക എന്നത് പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്. വിവരങ്ങള്‍ ശേഖരിച്ച് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ അറിവാക്കി (knowledge) മാറ്റുക എന്നതാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ രീതി. പൊതു വിദ്യാഭ്യാസ യജ്ഞം പിന്തുടരുന്നത് ഈ രീതിയാണ്. പഠിച്ച വിഷയങ്ങളിലെ ആശയത്തെ അറിവാക്കി മാറ്റാനും വര്‍ദ്ധിപ്പിക്കാനുമുള്ള ഉള്ള കഴിവ് നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. കാണാപാഠം പഠിച്ച് പരീക്ഷ എഴുതുന്ന രീതി അല്ലയിത്. ലോകത്തിലെ വൈജ്ഞാനിക മണ്ഡലത്തിലേക്ക് സംഭാവന ചെയ്യുന്ന വ്യക്തികളെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വാര്‍ത്തെടുക്കുക എന്നതാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ ഉന്നം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇ കെ വിജയന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോടി ഉള്‍പ്പെടെ 2.60 കോടി ചെവഴിച്ചാണ് സ്‌കൂളില്‍ രണ്ടു ബ്ലോക്കുകളിലായി 22 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചത്. രണ്ടു കെട്ടിടത്തോടനുബന്ധിച്ച് ടോയ്ലറ്റ് സൗകര്യവും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ കിഫ്ബി വഴി മൂന്ന് നില കെട്ടിടം നിര്‍മ്മിക്കുന്നതിന് 3 കോടിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്