സുൽത്താൻ ബത്തേരി നഗരസഭയിലെ ആദിവാസി സാക്ഷരത പദ്ധതി രണ്ടാംഘട്ട ചോദ്യപേപ്പർ സാക്ഷരത പരിശീലകർക്ക് നൽകികൊണ്ട് നഗരസഭ ചെയർപേഴ്‌സൺ ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഒമ്പത് കോളനികളിലായി സർവ്വേയിലൂടെ കണ്ടെത്തിയ ഇരുനൂറോളം നിരക്ഷരരെ അറിവിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരംസമിതി ചെയർപേഴ്‌സൺ പി.കെ സുമതി, ആദിവാസി സാക്ഷരത പദ്ധതി കോ-ഓഡിനേറ്റർ അരവിന്ദൻ മങ്ങാട്, ചിത്രാദേവി, കെ. ശ്യാമള, വി.കെ ബബിതമോൾ, കെ.പി ഷീന തുടങ്ങിയവർ സംസാരിച്ചു.