മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ഓട്ടിസം സെന്ററിൽ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ, ക്ലിനിങ് സ്റ്റാഫ് എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഒക്കുപേഷണൽ തെറാപ്പി ബിരുദമാണ് തെറാപ്പിസ്റ്റിന്റെ യോഗ്യത. സ്പെഷ്യൽ എഡ്യുക്കേഷൻ ബിരുദമാണ് എഡ്യുക്കേറ്ററുടെ യോഗ്യത. 50 വയസ്സിനു താഴെയുളളവർക്ക് ക്ലിനിങ് സ്റ്റാഫിന് അപേക്ഷിക്കാം. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ജൂലൈ 12 രാവിലെ 11 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 0483-2764056.
