പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനവും മെഡിക്കല്‍ കോളെജിന്റെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്സിന് കൂടുതല്‍ അവസരം ലഭ്യമാക്കുന്നതാണ് ഈ സ്ഥാപനം. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, അതിലൂടെ ജോലിയില്‍ അര്‍ഹതയും ജോലി പ്രവേശനവും ഉറപ്പാക്കുന്നതിലൂടെ അവരുടെ ഉന്നമനം സാധ്യമാകും. നിലവില്‍ പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ആ വിഭാഗത്തിലെ തന്നെ അധ്യാപകരെ വകുപ്പ് നിയമിച്ചു. താമസിച്ച് പഠിക്കാന്‍ സൗകര്യം ഒരുക്കിയതിന് പുറമെ വീടിനോട് ചേര്‍ന്ന് പഠനമുറിയും കൂട്ടമായി പഠിക്കാന്‍ സാമൂഹ്യ പഠനമുറിയും ഈ വിഭാഗക്കാര്‍ക്കായി സജ്ജമാക്കിയിട്ടു െന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപരിഷ്‌കൃത രീതികള്‍ തുടരുമ്പോഴും സാമൂഹ്യപരമായി ഏറെ മുന്നേറിയ നാടാണ് നമ്മുടേതെന്നും ജാതിമത വേര്‍തിരിവുകള്‍ ഇവിടെ മാറിനില്‍ക്കുന്നു െന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തിന് നല്ല രീതിയില്‍ ഉയര്‍ന്ന് വരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ രാജ്യത്ത് ഒട്ടേറെ നടപടികളു െങ്കിലും ഒന്നും വേ ത്ര ഫലപ്രദമായിട്ടില്ല. അവയവങ്ങള്‍ക്ക് വരെ നികുതി ഈടാക്കിയിരുന്ന ഫ്യൂഡല്‍ സംവിധാനം നിലനിന്നിരുന്ന കേരളത്തെ ദേശീയ കര്‍ഷക, ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളാണ് മാറ്റിയെടുത്തതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസക്കര്‍ പാഷ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ ഇ.കെ ഹൈദ്രു, ഗവ. മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.ബി കുലാസ്, പി.ടി.എ പ്രസിഡന്റ് എം.സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.