കാക്കനാട്: ജില്ലയില്‍ നവകേരളം മിഷനുകീഴിലുള്ള പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ജില്ലാ പ്ലാനിങ് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ലൈഫ്, ആർദ്രം, ഹരിത കേരളം മിഷനുകളുടെയും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പ്രവര്‍ത്തനപുരോഗതി യോഗത്തിൽ വിലയിരുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേന രൂപീകരണം, ഹരിതചട്ടപാലനം, നഗരസഭ പരിധികളിലെ മാലിന്യനിര്‍മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. നവകേരളം പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടര്‍ വിലയിരുത്തി ജില്ലാ പ്ലാനിങ് ഓഫീസര്‍ മുഖേന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ,
ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ അനിത ഏലിയാസ്,
ഹരിത കേരള മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, ആർദ്രം അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.നിഖിലേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.