സർക്കാർ / തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിൽ നിന്നും മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത ശാരീരിക വെല്ലുവിളികൾ നേരിടുന്ന സർക്കാർ/എയ്ഡഡ് – സ്‌കൂൾ /കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന അർഹരായ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ നിശ്ചിത ഫാറത്തിൽ അപേക്ഷ തയ്യാറാക്കി വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂൾ / കോളേജ് മേധാവി മുഖേന ആഗസ്റ്റ് 31ന് മുമ്പ് സമർപ്പിക്കണം. അപേക്ഷ ഫോം ലഭിക്കുന്നതിനും വിശദവിവരങ്ങൾക്കും ശിശുവികസന പദ്ധതി ആഫീസർ, തിരുവനന്തപുരം (അർബൻ-1), സുബാഷ് നഗർ, വളളക്കടവ്.പി.ഒ, തിരുവനന്തപുരം 695008 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2464059