സംസ്ഥാനത്ത് കായിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ, ക്ലബ്ബുകൾ, സർക്കാർ/എയ്ഡഡ് സ്‌കൂളുകൾ /വ്യക്തികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് കായികയുവജന കാര്യലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിന് മണിക്ക് മുമ്പ് ഡയറക്ടർ, കായികയുവജനകാര്യായലം, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ധനസഹായം അനുവദിക്കുന്നതിനുളള അപേക്ഷയും നിബന്ധനയും www.sportskerala.org യിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിശ്ചിതഫോമിൽ സമർപ്പിക്കാത്തതും നിബന്ധനകൾ പാലിക്കാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2326644