ഗ്രാമി അവാര്‍ഡോളം വിസ്തൃതമായ വയലിന്‍ വിസ്മയം കൊല്ലം നഗരത്തെ സംഗീതസാന്ദ്രമാക്കി. ഗ്രാമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മനോജ് ജോര്‍ജും സംഘവുമാണ് വി. സാംബശിവന്‍ സ്‌ക്വയറില്‍  സംഗീത വിരുന്നൊരുക്കിയത്. പുതുവത്സര ആഘോഷത്തിന്റെ മുന്നോടിയായി കൊല്ലം കോര്‍പറേഷനും വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിനൊപ്പവും ഹരിഹരനടക്കം ഇന്ത്യയിലെ പേരുകേട്ട കലാകരാ•ാര്‍ക്കൊപ്പം വേദികള്‍ പങ്കിട്ടുണ്ട് മനോജ് ജോര്‍ജ്. ലണ്ടനിലും അമേരിക്കയിലുമൊക്കെ വയലിന്‍ മാന്ത്രികതയയിലൂടെ വിസ്മയിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യ പൗരസ്ത്യ സംഗീത സംഗമം ഒരുക്കി കൊല്ലം നഗരത്തെ പുതുവത്സര ആഘോഷത്തിലേക്ക് നയിക്കുകയാരുന്നു മനോജ് ജോര്‍ജ്.