കൊച്ചി: പറവൂർ നഗരസഭയിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് ഹഡ്കോയുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണോദ്ഘാടനം വി.ഡി.സതീശൻ എംഎൽഎ നിർവഹിച്ചു. ഒരു വീടിന് 5.60 ലക്ഷം വീതം 12 വീടുകൾക്ക് 67.20 ലക്ഷം രൂപ ഹഡ്കോ ഭവന നിർമാണത്തിനായി നഗരസഭക്ക് കൈമാറിക്കഴിഞ്ഞു. കുടുംബശ്രീ മിഷന്റെ കീഴിലുള്ള സ്ത്രീകളുടെ കൺസ്ട്രക്ഷൻ യൂണിറ്റാണ് നിർമാണ ചുമതല വഹിക്കുന്നത്

ഒന്നാം വാർഡിൽ ലിസ്സി ബെന്നിയുടെ വീട്ടിൽ നടന്ന നിർമാണ ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ജെസി രാജു, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹഡ്കോ റീജിയണൽ ചീഫ് ബീന ഫിലിപ്പോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.പി.ഗീവർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: ഹഡ്കോയുടെ 12 ഭവനങ്ങളുടെ
നിർമാണോദ്ഘാടനം വി.ഡി.സതീശൻ എംഎൽഎ നിർവഹിക്കുന്നു