കൊച്ചി: പ്രളയത്തിന് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രളയം നാശനഷ്ടം വിതച്ച വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ എടവനക്കാട്, കുഴിപ്പിള്ളി, നായരമ്പലം, പള്ളിപ്പുറം, ഞാറയ്ക്കൽ പഞ്ചായത്തുകൾ അതിജീവനത്തിന്റെ പാതയിലാണ്. പഞ്ചായത്തുകളിൽ വാസയോഗ്യമല്ലാതായ ഭവനങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള പദ്ധതികൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പ്രളയക്കെടുതിയിൽ പഞ്ചായത്തുകളിലെ പതിനായിരത്തോളം കുടുംബങ്ങളാണ് ദുരിതബാധിതരായത്. മുപ്പതിനായിരത്തില്‍ പരം ആളുകള്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകേി വന്നു.
പ്രളയാനന്തരം ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
എടവനക്കാട്, നായരമ്പലം, പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറയ്ക്കൽ പഞ്ചായത്തുകളിലായി ആകെ 65 വീടുകളാണ് ബ്ലോക്കിൽ പൂർണ്ണമായും തകർന്നത്. വീടുകൾക്കും , കൃഷിക്കും , കച്ചവട സ്ഥാപനങ്ങൾക്കും, മത്സ്യ ബന്ധനത്തിനും ഉൾപ്പടെ കോടികളുടെ നാശനഷ്ടവും ഉണ്ടായിരുന്നു.
സർക്കാർ നൽകുന്ന ധനസഹായത്തിൽ 42 ഭവനങ്ങളാണ് ബ്ലോക്കിൽ നിർമ്മിക്കുന്നത്. ഇതിൽ 16 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 15 വീടുകളുടെ മേൽക്കൂരയും 9 വീടുകളുടെ ലിന്റിലും രണ്ടു വീടുകളുടെ ബെയ്സ്മെന്റ് പണികളും പൂർത്തിയായി.
ഡിപി വേൽഡ് എടവനക്കാട് പഞ്ചായത്തിൽ ആറും നായരമ്പലം പഞ്ചായത്തിൽ രണ്ടും പള്ളിപ്പുറം പഞ്ചായത്തിൽ രണ്ടു വീടുകളുമാണ് നിർമ്മിക്കുന്നത്. ഈ വീടുകളുടെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് .
കെയർ ഹോം പദ്ധതി പ്രകാരം എടവനക്കാട് പഞ്ചായത്തിൽ രണ്ടും നായരമ്പലം പഞ്ചായത്തിൽ ഒന്നും പള്ളിപ്പുറം പഞ്ചായത്തിൽ പത്തും വീടുകളാണ് നിർമ്മിക്കുന്നത്. 12 വീടുകളുടെയും ഭവന നിർമ്മാണം പൂർത്തിയാക്കി ശേഷിക്കുന്ന ഒരു വീടിന്റെ മേൽക്കൂര വരെയുള്ള പണികളും പൂർത്തിയായി.