സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ ആഘോഷ പരിപാടികള്‍ ജനുവരി 14ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തും. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം അന്നേ ദിവസം 11 മണിക്കു മാനന്തവാടിയിലും 2 മണി മുതല്‍ സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാളിലും നടത്തുന്നു. വൈകുന്നേരം 4 മണി മുതല്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ യൂണിഫോം വിതരണവും, വികലാംഗരായ അംഗങ്ങള്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണവും തുടര്‍ന്ന് മാതൃഭൂമി ടി വി ചാനലും കാപ്പാ ടി വി യും സംയുക്തമായി നടത്തുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ബാബു അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷനായിരുന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ജിഷാ ഷാജി, വി.കെ രാമചന്ദ്രന്‍, വി.വി. ബേബി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പബ്ലിസിറ്റി ഒഫീസര്‍ അനില്‍ ഭാസ്‌കര്‍ ആഘോഷ പരിപാടികളെ ക്കുറിച്ച് വിശദീകരിച്ചു. ജില്ലാ ലോട്ടറി ഒഫീസര്‍ വി. കൃഷ്ണകുമാര്‍ സ്വാഗതവും ജില്ലാ ക്ഷേമനിധി ഓഫീസര്‍ ബെന്നി ഫിലിപ്പ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി രക്ഷാധികാരികളായി ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഒ.ആര്‍ കേളു എം.എല്‍.എ, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ എന്നിവരേയും ജനറല്‍ കണ്‍വീനറായി ഡി.എല്‍.ഒ. കൃഷ്ണകുമാര്‍, കെ. ശശാങ്കന്‍, വി.വി.ബേബി, ടി.എസ്. സുരേഷ്, ഭുവനചന്ദ്രന്‍, സുരേഷ് താളൂര്‍, ജിഷാ ഷാജി, ഫിലിപ്പ് സി.ഇ, ഹരിദാസ്, ഷിനു.വി, കെ.കെ.പൗലോസ്, ജോയിന്റ് കണ്‍വീനര്‍മാര്‍, ബെന്നി ഫിലിപ്പ്, ബേബി വര്‍ഗ്ഗീസ്, പി.കെ.രാമചന്ദ്രന്‍, ടി.കെ ശ്രീജന്‍, ബാബു അബ്ദുള്‍ റഹിമാന്‍, നിധിന്‍ കെ.വി, പ്രഭാകരന്‍ നായര്‍, അനീഷ്. ബി നായര്‍, ,കെ. റഷീദ്, മനോജ് അമ്പാടി, ട്രഷറര്‍ എം.കെ. നൗഷാദ് എന്നിവര്‍ മറ്റ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു.