ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കൊല്ലം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ

സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കൊല്ലം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിലെ സാമാജികർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കർഷകസംഘടന നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ആക്ടിലെ വ്യവസ്ഥകൾ സംബന്ധിച്ച് നിർദേശങ്ങളും പരാതികളും സ്വീകരിക്കും. സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയും table@niyamasabha.nic.in എന്ന ഇമെയിൽ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.

ആഗസ്റ്റ് ആറിന് കണ്ണൂരിൽ
സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് ആറിന് രാവിലെ 11ന് കണ്ണൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ജില്ലയിലെ സാമാജികർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കർഷകസംഘടന നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ആക്ടിലെ വ്യവസ്ഥകൾ സംബന്ധിച്ച് നിർദേശങ്ങളും പരാതികളും സ്വീകരിക്കും. സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയും table@niyamasabha.nic.in എന്ന ഇമെയിൽ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.