*ഗ്രീൻബസ് കോറിഡോർ നടപ്പാക്കും

റീബിൽഡ് കേരളയിൽ വിപുലമായ പദ്ധതികൾ ഗതാഗത മേഖലയിൽ ആവിഷ്‌കരിച്ച്  സംസ്ഥാന സർക്കാർ. കേരളത്തിലെ വിവിധ മേഖലകളിൽ ഗ്രീൻബസ് കോറിഡോറുകൾ സ്ഥാപിക്കുന്നത് സജീവ പരിഗണനയിൽ. കാർബൺ ന്യൂട്രൽ ശബരിമല പദ്ധതിയുടെ ഭാഗമായി 19 കിലോമീറ്ററിലും പൂത്തോട്ട, അങ്കമാലി റൂട്ടിൽ 48 കിലോമീറ്ററിലും ഇ ബസ് കോറിഡോർ ആക്കുകയാണ് ലക്ഷ്യം. മുനമ്പം, ഗോശ്രീ റൂട്ടിലും ഇ ബസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.
കേരള ലോജിസ്റ്റിക്സ് പോർട്ട് ലിമിറ്റഡ്, കളമശേരിയിൽ മൾട്ടി മോഡൽ ലോജിസ്റ്റികസ് പോർട്ട്, തോപ്പുംപടിക്കും ഗോശ്രീയ്ക്കുമിടയിൽ പുതുതലമുറ ട്രാം തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്. പുതുതലമുറ ട്രാം പദ്ധതിക്ക് 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഗതാഗതവകുപ്പിന് കീഴിൽ സംസ്ഥാന ട്രാൻസ്പോർട്ട് ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്. സംസ്ഥാന മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ നടപ്പാക്കുന്നതും നാല് എയർപോർട്ട് നഗരങ്ങൾ കേന്ദ്രീകരിച്ച് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി രൂപീകരിക്കുന്നതും പരിഗണനയിലാണ്.