പ്രളയാതിജീവനത്തിന്റെ നേർക്കാഴ്ചയായി ശ്രദ്ധ നേടിയ തക്കുടുവെന്ന കൊച്ചു സൂരജിന് ജനകീയം ഈ അതിജീവനം – സാമൂഹിക സംഗമ വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നല്കി.
കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞ ഇടുക്കി ഡാം തുറന്നു വിടേണ്ടി വന്ന ദിവസം
കുതിച്ചെത്തുന്ന വെള്ളത്തിനു മുന്നേ ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ രോഗബാധിതനായ കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിക്കാൻ ഓടുന്ന ചിത്രം മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ നേടിയിരുന്നു.
ആ ചിത്രത്തിലെ കൊച്ചുകുഞ്ഞാണ് ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും എക മകനായ തക്കുടു.