പത്തനംതിട്ട: മല്ലപ്പുഴശേരി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍/ഐറ്റിഐ യോഗ്യതയുള്ളവര്‍ക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് പരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കാര്‍ഷിക മേഖലയിലെ വിവിധതരം യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധരായിരിക്കണം. അപേക്ഷ ഈ മാസം 30നകം കൃഷിഭവനില്‍ ലഭിക്കണം. കൂടുതല്‍ വിവരം കൃഷിഭവനില്‍ ലഭിക്കും.