ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.12 ലക്ഷം രൂപ മുടക്കിയാണ് കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തോടെയാണ്   ഹാള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

മികച്ച രീതിയില്‍ ശുചീകരണ പ്രവ്രത്തനങ്ങള്‍ നടത്തിവരുന്ന ഗ്രാമപഞ്ചായത്തിന്റെ മാതൃകാ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടത്തി. പഞ്ചായത്തിന്റെ വിവിധ സേവനങ്ങള്‍,  ലഭ്യമാക്കേണ്ട രേഖകള്‍,  ഫീസ് സംബന്ധമായ കാര്യങ്ങള്‍, അനുബന്ധവിവരങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ വിശദമാക്കി  പ്രസിദ്ധീകരിച്ച  പൗരാവകാശ രേഖയുടെ പ്രകാശനവും ചടങ്ങില്‍ നടത്തി.