ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ കുടുംബത്തെയാകെയും കേരള ജനതയുടെ പേരിൽ അഭിനന്ദിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോക
ത്തിനാകെയും ബഹിരാകാശപ്രേമികൾക്കും ആവേശം പകരുന്നതാണ്.

ഇത്തരം ശാസ്ത്രപര്യവേഷണങ്ങൾ, ഇന്ത്യൻ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണ
ത്വരയും വളർത്തുന്നതിൽ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷി
ക്കുന്നു. പുതുതലമുറകൾക്ക് ശാസ്ത്രമേഖലകളിൽ കടന്നുവരാനും അന്ധവിശ്വാസങ്ങൾ തള്ളിക്കളയാനും ഗുണനിലവാരമുള്ള ഗവേഷണ
ങ്ങൾ നടത്താനും രാജ്യവും ലോകവും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ നിർദേശിക്കാനും ഈ വിജയം പ്രോത്സാഹനം നൽകും.

ഐ.എസ്.ആർ.ഒയുടെ ഭാവി സംരംഭങ്ങൾക്കും എല്ലാ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.