സംസ്ഥാന വനിത കമ്മീഷൻ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ‘കലാലയ ജ്യോതി’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലഹരി ഉപയോഗം, സൈബർ ചതിക്കുഴികൾ എന്നിവയിൽ ബോധവത്ക്കരണവും സ്ത്രീശാക്തീകരണവുമാണ് ലക്ഷ്യം. വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ വനിത കമ്മീഷൻ ഡയറക്ടർ വി.യു കുര്യക്കോസ് ഉദ്ഘാടനം നിർവഹിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡോളി ജോസ്, എസ്.പി.സി . അസിസ്റ്റന്റ് നോഡൽ ഓഫീസർ എം.സി സോമൻ, പി.ടി.എ പ്രസിഡന്റ് പി. അനിൽകുമാർ, എ.കെ അബ്ദുൾ ഗഫൂർ, എം.എം ഗണേഷ്, സി. ജയരാജൻ, ഹർഷാമാലതി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എൻ. ഇന്ദു സ്വാഗതവും ഹെഡ്മാസ്റ്റർ ഇ. ശ്യാം കുമാർ നന്ദിയും പറഞ്ഞു. അഡ്വ. ജിജിൽ ‘കൗമാരവും സൈബർലോകവും’ വിഷയത്തിൽ ക്ലാസ്സെടുത്തു.