കൊച്ചി: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട്‌് കുടുംബശ്രീയുടെ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാ കളക്‌ടര്‍ മുഹമ്മദ് വൈ സഫീറുളള ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീപദവി സ്വയംപഠന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കിന്റെ പ്രചരണ പ്രവര്‍ത്തനാര്‍ത്ഥമാണ് സിഗ്നേച്ചര്‍ കാമ്പയിന്‍ നടത്തുത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാഗേഷ്.കെ.ആര്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റെജീന.റ്റി.എം, കമ്മ്യൂണിറ്റി കൗസിലര്‍മാര്‍, സ്‌നേഹിത ടീം, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 37 കമ്മ്യൂണിറ്റി കൗസിലര്‍മാരും ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണര്‍മാരുമാണ് സിഗ്നേച്ചര്‍ ക്യാമ്പയിന് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസം കൊണ്ട് ഒരു ലക്ഷം പുരുഷന്മാരെ സ്‌ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവത്‌കരിക്കും. ഇതിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അരാജകത്വങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുവാന്‍ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. `പ്രതികരിക്കുക, പ്രതികരിക്കുവരോടൊപ്പം നില്‍ക്കുക, പ്രതികരിക്കുവരെ ഒറ്റപ്പെടുത്താതിരിക്കുക’ എതാണ് പരിപാടിയുടെ മുദ്രാവാക്യം.