ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ മാസം 15,000 രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പ്രായം: 18 – 40 വയസ്സ്. ഇല്ക്ട്രിക്കൽ ട്രേഡിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും വയറിംഗ് ലൈസൻസും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുംവേണം.
പ്ലംബിംഗ് ട്രേഡിലുള്ള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് പട്ടത്തുള്ള ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.