സര്‍വ ശിക്ഷാ അഭിയാന്റെ സെമിനാര്‍ പ്രബന്ധങ്ങളുടെ പുസ്തക രൂപമായ മികവിന്റെ പാത പൂതക്കുളം ഡി.വി.എല്‍.പി.എസില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ പ്രകാശനം ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. വാര്‍ഡംഗം സുനില്‍കുമാര്‍, ശോഭ, ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ഡയറ്റ് ഫാക്കല്‍റ്റി കെ. സന്തോഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ജി. പ്രദീപ്കുമാര്‍, എച്ച്. ആര്‍. അനിത, സ്‌കൂള്‍ പ്രഥമാധ്യാപിക സി. വത്സല തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനതലത്തില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെടുത്തിയ 11 പ്രബന്ധങ്ങളില്‍ നാലെണ്ണം ചാത്തന്നൂര്‍ സബ് ജില്ലയില്‍ നിന്നുള്ളവയാണ്. ജി.എസ്. ജയലാല്‍ എം.എല്‍.എ അവതരിപ്പിച്ച ഒരു പ്രബന്ധവും ഉള്‍പ്പെടുന്നു. മികവിന്റെ പാത ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്യും.