കൊച്ചി: ജില്ലയിലെ ഒരു കേരള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ തസ്തികയിലെ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ പ്രിന്റിംഗ് ടെക്‌നോളജി/ലൈസന്‍സിയേറ്റ് ഇന്‍ പ്രിന്റിംഗ് ടെക്‌നോളജി, അംഗീകൃത പ്രിന്റിംഗ് ടെക്‌നോളി, എസ്റ്റാബ്ലിഷ്‌മെന്റില്‍ ഹാന്‍ഡ്‌ലിംഗ് ഓഫ് സ്റ്റോര്‍, മെയിന്റനന്‍സ് ഓഫ് അക്കൗണ്ട്‌സ് എന്നിവയിലുളള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം 2019 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം  25200-54000. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 14 നു മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.