ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാനപരവും ക്രിയാത്മകവുമായ മാറ്റങ്ങളാണെന്ന് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രാമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളുടെ ആധുനികവത്കരണവും ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.  ആര്‍ദ്രം മിഷനു കീഴില്‍ ആശുപത്രികള്‍ കൂടുതല്‍ രോഗിസൗഹൃദവുമാവുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണ്ടതുണ്ട്.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിനായി ജീവിത ശൈലിയിലും ഭക്ഷണ ശീലങ്ങളിലും മാറ്റം വരുത്തത്താനും ജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി.എന്‍ വാസവന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി മാത്യു, രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജു, അഡ്വ. ബിജു പുന്നത്താനം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് ടി. കീപ്പുറം, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജമിനി സിന്നി, മറ്റു ജനപ്രതിനിധികള്‍, ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ ഇ.കെ ഹൈദ്രു, ഡോ. മനോജ്.കെ. പ്രഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.