കൊച്ചി:  മഹാരാജാസ് കോളേജിലെ 2019-20 അദ്ധ്യയന വര്‍ഷത്തെ എം.എ ഹിസ്റ്ററി കോഴ്‌സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 29 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി കോളേജ് ഓഫീസില്‍ നിന്ന് ഫോം വാങ്ങി ഉച്ചയ്ക്ക് രണ്ടിനു മുമ്പായി പൂരിപ്പിച്ച് നല്‍കണം.
മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.